Wednesday, March 2, 2011

ഇൻഡോസോറസ് (Indosaurus)

Indosaurus

ഇൻഡോസോറസ്
ഇൻഡോസോറസ് ‌കൃറ്റേഷ്യസ്‌ കാലത്തിന്റെ അവസാനകാലം ജീവിച്ചിരുന ദിനോസറുകളാണ്‌. പേരിന്റെ അർഥം ഇന്ത്യൻ പല്ലി എന്ന് ആണ് . ഇന്ന് ഇന്ത്യയിൽ പെട്ട സ്ഥലതാണ് ഇവയുടെ ഫോസ്സിൽ കണ്ടു കിടിയിടുളത്. ഏകദേശം 700 കിലോ മാത്രെമേ ഭാരം കാണു എന്ന് ആണ് നിഗമനം.

ഫോസ്സിൽ

ഇന്ത്യയിലെ മധ്യപ്രദേശ്‍ ഉള്ള ജബൽ‌പൂർ നിന്നും ആണ് ഫോസ്സിൽ കണ്ടു കിടിയിടുളത് . തലയോടിയുടെ പരിശോധനയിൽ നിന്നും കണ്ണിനു മുകളിൽ ആയി കൊമ്പുകൾ ഉണ്ടായിരുന്നു എന്ന് അനുമാനികുന്നു. കാർനോടോറസ് എന്ന അമേരിക്കൻ ദിനോസറു ആയി ഇൻഡോസോറസ്നു സാമ്യം ഉണ്ട്

ഇൻഡോസോറസ്
Fossil range: Late Cretaceous
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വർഗ്ഗം: Sauropsida
ഉപരിനിര: Dinosauria
നിര: Saurischia
ഉപനിര: Theropoda
Infraorder: Ceratosauria
ഉപരികുടുംബം: Abelisauroidea
കുടുംബം: Abelisauridae
ജനുസ്സ്: Indosaurus
സ്പീഷിസ്: I. matleyi
ശാസ്ത്രീയ നാമം
Indosaurus matleyi
Matley & Von Huene, 1933

കാർനോടോറസ് (Carnotaurus)

Carnotaurus

കാർനോടോറസ്
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഒരു ദിനോസറാണ് കാർനോടോറസ് . തെക്കേ അമേരിക്കയിൽ നിന്നുമാണ് മാംസഭുക്കുകളായ ഇവയുടെ ഫോസ്സിൽ കിട്ടിയിട്ടുള്ളത് . ഇവയുടെ കണ്ണിനു മുകളിൽ ആയി കൊമ്പുകൾ ഉണ്ടായിരുന്നു . കൊമ്പ് ഉള്ള മാംസഭുക്കുകളായ രാജാസോറസ്‌, ഇൻഡോസോറസ്, എന്നി തെറാപ്പോഡകളുമായി അടുത്ത ബന്ധമാണ് കാർനോടോറസിനുള്ളത്.

പേര്

പേരിനു അർഥം ഇറച്ചി തിന്നുന്ന കാള എന്ന് ആണ് . പേര് രണ്ടു കഷ്ണം യോജിച്ചു ഉണ്ടായത് ആണ് രണ്ടും വരുനത്‌ രണ്ടു ഭാഷകളിൽ നിന്നും ആണ് ഒന്ന് ലാറ്റിനും മറൊന്നു ഗ്രീക്കും . കാർനോ = ഇറച്ചി(മാംസ) ലാറ്റിൻ ഭാഷ, ടോറസ് = കാള (ഗ്രീക്ക് ഭാഷ )


Carnotaurus
Temporal range: Late Cretaceous, 70 Ma

Mounted cast
Scientific classification
Kingdom: Animalia
Phylum: Chordata
Class: Reptilia
Superorder: Dinosauria
Order: Saurischia
Suborder: Theropoda
Family: Abelisauridae
Subfamily: Carnotaurinae
Tribe: Carnotaurini
Genus: Carnotaurus
Bonaparte, 1985
Species
C. sastrei Bonaparte, 1985 (type)

 

Saturday, February 26, 2011

അല്ലോസോറസ് (Allosaurus)

Allosaurus

അല്ലോസോറസ്
ജുറാസ്സിക്‌ യുഗത്തിന്റെ അന്ത്യത്തിൽ ജീവിച്ചിരുന്ന മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ‌ദിനോസറുകളാണ് അല്ലോസോറസ്. തെറാപ്പോഡ വിഭാഗത്തിൽ പെട്ട മാംസഭുക്കുകളായ ഇവ എതാണ്ട് 155 ദശലക്ഷം മുതൽ 150 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ ‌ ജീവിച്ചിരുന്നതെന്നാണ്‌ കരുതുന്നത്.
Allosaurus Refleshed.jpg

ഉള്ളടക്കം


  • 1 ശരീര ഘടന
  • 2 വലിപ്പം
  • 3 വേട്ട

ശരീര ഘടന

തെറാപ്പഡാ വിഭാഗത്തിൽ പെട്ട എല്ലാ ദിനോസറുകളെയും പോലെ തന്നെ അല്ലോസോറസ് വർഗത്തിനും വലിപ്പമേറിയ തലയും , കൂർത്ത മുർച്ച ഏറിയ പല്ലുകളും, എണ്ണം ഏകദേശം പതിനാറു മുതൽ പതിനേഴു വരെയും ആയിരുന്നു , ഇടുങ്ങിയ കഴുത്തും ( "എസ്" ആകൃതി ), ബലിഷ്ടമായ കാലുകളും, കുറിയ കൈ, വലിപ്പമേറിയ ശരീരവും , ശരീരത്തെ ബാലൻസ് ചെയാൻ പാകത്തിൽ ഉള്ള വലിയ വാലും ഉണ്ടായിരുന്നു.

വലിപ്പം

ദിനോസർ ലോകത്തെ ഭീമൻ ആയ അല്ലോസോറസ്കൾക്ക് ഏകദേശം 8.5 - 9.7 മീറ്റർ (28 - 32 അടി) നീളവും ഏകദേശം 2.3 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു.

വേട്ട

മാംസഭുക്കുകളായ അല്ലോസോറസുകൾ സിംഹങ്ങളെ പോലെ കൂട്ടം ചേർന്ന് ഇരയെ ആക്രമിച്ച് കീഴ്പ്പെടുത്തി ഭക്ഷിക്കാറാണ്‌ പതിവ് എന്നു ശാസ്ത്രജ്ഞൻമാർ കരുതുന്നു.
അല്ലോസോറസ്
Fossil range: അന്ത്യ ജുറാസ്സിക്‌, 155–150 Ma

അല്ലോസോറസ് അസ്ഥികൂടം
ശാസ്ത്രീയ വർഗ്ഗീകരണം

സൂപ്പർസോറസ് (Supersaurus)

Supersaurus
സൂപ്പർസോറസ്‌
സൂപ്പർസോറസ്‌ എന്നാൽ ഉഗ്രൻ പല്ലി എന്നാണ് അർത്ഥം. ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ്‌. സസ്യഭുക്കുകളായ ഈ ഇനം ദിനോസർ ജുറാസ്സിക്‌ യുഗത്തിന്റെ അന്ത്യത്തിൽ ആണ് ജീവിച്ചിരുന്നത് (ഏകദേശം 153 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്) അമേരിക്കൻ ഭൂഖണ്ഡത്തിലാണ്‌ ജന്മമെടുത്തതെന്ന് അനുമാനിക്കപ്പെടുന്നു. കൊ‌ളറാഡോയിൽ ആണ് ഈ ഇനം ദിനോസറുകളുടെ ഫോസിൽ അവശിഷ്ടങ്ങൾ ആദ്യമായി കണ്ടെത്തിയത്. അൾട്രസോറസ് എന്ന പേരിലും അറിയപ്പെട്ടിരുന്നു.

ശരീര ഘടന

സോറാപോഡ് കുടുംബത്തിൽപെട്ട സൂപ്പർസോറസ്‌കൾക്ക് 33 മുതൽ 34 മീറ്റർ വരെ (108 -112 അടി) നീളമുണ്ടായിരുന്നു. 2.4 മീറ്റർ (8 അടി)വരെ ഉയരം ഉണ്ടായിരുന്ന ഇവയുടെ ശരീര ഭാരം ഏകദേശം 35-40 ടണ്ണോളം വരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്. സൊറാപോഡ് വിഭാഗത്തിൽപ്പെട്ട മറ്റു ദിനോസറുകളെപ്പോലെ നീണ്ട കഴുത്തും നീളമേറിയവാലും ഇവയുടെ പ്രത്യേകതകളായിരുന്നു. നാലു കാലുകളും ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്. പിന്നെ സൊറാപോഡ് കുടുംബത്തിലെ ഏറ്റവും നീളം കുടിയ കഴുത്തും സൂപ്പർസോറസ്‌നു ആയിരുന്നു.
സൂപ്പർസോറസ്‌
Fossil range: അന്ത്യ ജുറാസ്സിക്, 153 Ma

Mounted skeleton, North American Museum of Ancient Life
ശാസ്ത്രീയ വർഗ്ഗീകരണം
Synonyms
  • Dystylosaurus edwini Jensen, 1985
  • Ultrasauros macintoshi (Jensen, 1985) Olshevsky, 1991 [formerly Ultrasaurus, preoccupied]

തെറാപ്പോഡ (Theropods)

Theropods

തെറാപ്പോഡ
ഭീകര പാദം ഉള്ള എന്ന് അർഥം വരുന്നതും, രണ്ടു കാലുകളിൽ സഞ്ചരിക്കുന്ന ജീവികളെ ആണ് തെറാപ്പോഡ എന്ന് വിളിക്കുന്നത്, ഇതിൽ പുരാതന കാലത്തെ ദിനോസറുകളും പക്ഷികളും പെടും.

ഉള്ളടക്കം


  • 1 ഉല്പത്തിയും അന്ത്യവും (ദിനോസറുകൾ)
  • 2 ഉല്പത്തി പക്ഷികൾ
  • 3 തെറാപ്പോഡ ദിനോസർ - പക്ഷി സാമ്യങ്ങൾ

ഉല്പത്തിയും അന്ത്യവും (ദിനോസറുകൾ)

തെറാപ്പോഡകൽ ആദ്യം രൂപം വരുന്നത് ട്രയാസ്സിക് യുഗത്തിന്റെ അന്ത്യത്തിലാണ് (228.0 ± 2.0 മയ). ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് കേ-ടി വംശനാശത്തിലാണ്‌.ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് കൃറ്റേഷ്യസ്‌ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ-ടി വംശനാശം എന്ന് വിളിക്കുന്നു. അന്നുവരെ ഉണ്ടായ ജീവികളായ കരയിലും കടലിലും ഉള്ള ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് ഈ വംശനാശത്തിലാണ്‌.
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസറുകൾ പൊതുവേ മാംസഭുക്കുoകൾ ആയിരുന്നു . പിന്നിട് ഇവയിൽ ചിലത് സസ്യഭുക്കും , മിശ്രഭുക്കും , മറ്റു ചിലത് കീടങ്ങളെ തിന്നുനവരും ആയി ത്തീർന്നു.

ഉല്പത്തി പക്ഷികൾ

ജുറാസ്സിക്‌ കാലത്ത് ചെറിയ രൂപത്തിൽ വന്ന ഈ പക്ഷികൾ ഇന്ന് 9,900 വർഗങ്ങളായി ആയി പരിണാമം പ്രാപിച്ചിരികുന്നു.

തെറാപ്പോഡ ദിനോസർ - പക്ഷി സാമ്യങ്ങൾ

  1. മൂന്നു വിരൽ ഉള്ള കാലുകൾ
  2. തോൾ എല്ലുകൾ ചേർന്ന് രുപപെടുന്ന ഫര്കുല എന്ന അസ്ഥി
  3. വായു അറകൾ ഉള്ള എല്ലുകൾ
  4. ഇരുകൂട്ടരും മുട്ട ഇടുന്നു. ഇവ ചിലത് മാത്രം
Theropods
Fossil range:
Late Triassic–Late Cretaceous, 228–65 Ma


Descendant taxon Aves survives to present
Mounted replica of a Tyrannosaurus rex skeleton
ശാസ്ത്രീയ വർഗ്ഗീകരണം
Subgroups
  • Eodromaeus
  • Eoraptor?
  • Herrerasauridae?
  • Tawa
    • Neotheropoda
      • Ceratosauria
      • Coelophysoidea
      • Dilophosauridae
      • Tetanurae
      • Zupaysaurus

എൽവാല്കേറിയ (Alwalkeria)


Alwalkeria
 
എൽവാല്കേറിയ

ഒരു സൌരിശ്ച്യൻ വിഭാഗം ദിനോസർ ആണ് എൽവാല്കേറിയ, സൌരിശ്ച്യൻ എന്നാൽ "പല്ലി അരകെട്ടു" ഉള്ള എന്നു അർഥം. ഈ പേര് ലഭികുനത് ഫോസ്സിൽ കണ്ടു പിടിച്ച അലിക്ക് വാല്കേർ എന്നാ ബ്രിടീഷ് പാലിയെന്റോളോജിസ്റ്റ്‌ യിൽ നിന്നും, ഫോസ്സിൽ കണ്ടു കിട്ടിയ ഇന്ത്യയിലെ ആന്ദ്ര പ്രദേശ്‌ ഉള്ള മലേറി എന്നാ കല്ല്‌ അടുകിൽ നിന്നും ആണ്. തെറാപ്പോഡ വിഭാഗം ആണ് ഇവ.
പുർണമായും ഒരു ഇന്ത്യൻ ദിനോസർ ആണ് എൽവാല്കേറിയ.

ജീവിത കാലം

എൽവാല്കേറിയ ദിനോസറുകൾ ജീവിച്ചിരുന്നത് ജുറാസ്സിക്‌ കാലത്തിന്റെ അവസാന കാലഘട്ടത്തിലാണെന്ന് കരുതപ്പെടുന്നു. ഇതുവരെ കണ്ടുകിട്ടിയിട്ടുള്ള ഒരു ഫോസ്സിൽ മാത്രം ആണ്, ആകെ ഒരു ഫോസ്സിൽ ആയതിനാൽ കുടുതൽ വിവരങ്ങൾ ലഭ്യമല്ല.

സാമ്രാജ്യം:Animalia
ഫൈലം:Chordata
വർഗ്ഗം:Sauropsida
ഉപരിനിര:Dinosauria
നിര:Saurischia
ഉപനിര:?Theropoda
ജനുസ്സ്:Alwalkeria
Chatterjee & Creisler, 1994
Species
  • A. maleriensis (Chatterjee, 1986 [originally Walkeria]) (type)

 

കൃറ്റേഷ്യസ്‌ (Cretaceous)

Cretaceous
കൃറ്റേഷ്യസ്‌ കാലഘട്ടം ഭുമി
കൃറ്റേഷ്യസ്‌ കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെയേറെ പ്രധാന്യം ഉള്ള ഒന്നാണ്. കൃറ്റേഷ്യസ്‌ കാലം 145.5 ± 4 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 65.5 ± 0.3 മയ വരെ ആണ്. ജർമൻ ഭാഷയിൽ കൃറ്റേഷ്യസ്‌ Kreide എന്നാൽ അർഥം ചോക്ക് എന്നണ്, പല ഭാഷയിലും കൃറ്റേഷ്യസ്‌ കാലം ചുണ്ണാമ്പു കാലം എന്നാണ് അറിയപ്പെടുനത്.

ഉള്ളടക്കം


  • 1 പ്രധാന്യം
  • 2 കൃറ്റേഷ്യസ്‌ കാലത്തിന്റെ വിഭജനം
  • 3 കേ-ടി വംശനാശം
  • 4 അവലംബം

പ്രധാന്യം

കൃറ്റേഷ്യസ് കാലത്തിന്റെ പ്രധാന്യം എന്തെന്നാൽ, പുതിയ തരം സസ്തനി രൂപം കൊണ്ടതും , പക്ഷി രൂപം കൊണ്ടതും, പുഷ്പിക്കുന്ന ചെടികൾ ഉണ്ടായതും ഈ കാലത്താണ്.

കൃറ്റേഷ്യസ്‌ കാലത്തിന്റെ വിഭജനം

കൃറ്റേഷ്യസ്‌ കാലം 145.5 ± 4 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 65.5 ± 0.3 മയ വരെ ആണ്. കാലം ജുറാസ്സിക്‌ കാലത്തിനു ശേഷമുള്ള കാലമാണ് കൃറ്റേഷ്യസ്‌. കൃറ്റേഷ്യസ്‌ കഴിഞ്ഞു വരുന്നത് പാലെഓജനീ എന്ന പുതിയ കാലഘട്ടമാണ്.

കേ-ടി വംശനാശം

ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് കൃറ്റേഷ്യസ്‌ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ - ടി വംശനാശം എന്ന് വിളിക്കുന്നു. അന്നു വരെ ഉണ്ടായ ജീവികളായ കരയിലും കടലിലും ഉള്ള ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് ഈ വംശനാശത്തിലാണ്‌.