Saturday, February 26, 2011

കൃറ്റേഷ്യസ്‌ (Cretaceous)

Cretaceous
കൃറ്റേഷ്യസ്‌ കാലഘട്ടം ഭുമി
കൃറ്റേഷ്യസ്‌ കാലഘട്ടം ഭുമിയുടെ കാലയളവിൽ വളരെയേറെ പ്രധാന്യം ഉള്ള ഒന്നാണ്. കൃറ്റേഷ്യസ്‌ കാലം 145.5 ± 4 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 65.5 ± 0.3 മയ വരെ ആണ്. ജർമൻ ഭാഷയിൽ കൃറ്റേഷ്യസ്‌ Kreide എന്നാൽ അർഥം ചോക്ക് എന്നണ്, പല ഭാഷയിലും കൃറ്റേഷ്യസ്‌ കാലം ചുണ്ണാമ്പു കാലം എന്നാണ് അറിയപ്പെടുനത്.

ഉള്ളടക്കം


  • 1 പ്രധാന്യം
  • 2 കൃറ്റേഷ്യസ്‌ കാലത്തിന്റെ വിഭജനം
  • 3 കേ-ടി വംശനാശം
  • 4 അവലംബം

പ്രധാന്യം

കൃറ്റേഷ്യസ് കാലത്തിന്റെ പ്രധാന്യം എന്തെന്നാൽ, പുതിയ തരം സസ്തനി രൂപം കൊണ്ടതും , പക്ഷി രൂപം കൊണ്ടതും, പുഷ്പിക്കുന്ന ചെടികൾ ഉണ്ടായതും ഈ കാലത്താണ്.

കൃറ്റേഷ്യസ്‌ കാലത്തിന്റെ വിഭജനം

കൃറ്റേഷ്യസ്‌ കാലം 145.5 ± 4 മയ (ദശലക്ഷം വർഷം മുൻപ് ) മുതൽ 65.5 ± 0.3 മയ വരെ ആണ്. കാലം ജുറാസ്സിക്‌ കാലത്തിനു ശേഷമുള്ള കാലമാണ് കൃറ്റേഷ്യസ്‌. കൃറ്റേഷ്യസ്‌ കഴിഞ്ഞു വരുന്നത് പാലെഓജനീ എന്ന പുതിയ കാലഘട്ടമാണ്.

കേ-ടി വംശനാശം

ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് കൃറ്റേഷ്യസ്‌ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ - ടി വംശനാശം എന്ന് വിളിക്കുന്നു. അന്നു വരെ ഉണ്ടായ ജീവികളായ കരയിലും കടലിലും ഉള്ള ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് ഈ വംശനാശത്തിലാണ്‌.


 

No comments:

Post a Comment