Saturday, August 1, 2015

ജുറാസിക് കാലഘട്ടത്തിലെ ഈന്ത് ചെടികള്‍ ഇന്ത്യയിൽ കണ്ടെത്തി

ജുറാസിക് കാലഘട്ടത്തില്‍ ഭൂമിയിലുണ്ടായിരുന്ന ഈന്ത് വര്‍ഗത്തില്‍പ്പെട്ട രണ്ട് ചെടികളെ ഗവേഷകര്‍ ഒഡിഷയില്‍ കണ്ടെത്തി. ജീവിക്കുന്ന ഫോസില്‍ എന്നാണ് സൈക്കാസ് (ഈന്ത്) കുടുംബത്തിലെ ചെടികള്‍ വിശേഷിപ്പിക്കപ്പെടുന്നത്.

സൈക്കാസ് ഒറിക്‌സന്‍സിസ്, സൈക്കാസ് നയാഗാര്‍ഹന്‍സിസ് എന്നിങ്ങനെയാണ് കണ്ടെത്തിയ ചെടികളുടെ ശാസ്ത്രീയനാമം. 

ഭൂമിയില്‍ 20 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദിനോസറുകള്‍ അടക്കിവാണ ജുറാസിക് കാലഘട്ടം നിലനിന്നിരുന്നത്. നീണ്ട ഇലകളുള്ള സൈക്കാസ് വിഭാഗത്തിലെ ചെടികള്‍ ഈ കാലഘട്ടത്തില്‍ സുലഭമായിരുന്നു. ജുറാസിക് യുഗത്തില്‍ നിലനിന്നിരുന്ന ചുരുക്കം സസ്യവര്‍ഗങ്ങളാണ് ഇന്ന് ഭൂമിയില്‍ അവശേഷിക്കുന്നത്.  

Indian scientists  have discovered two new Cycads species of plants in Odisha which were dominant some 201 million to 145 million years ago, popularly known as the Jurassic period. 

Cycads are considered to be an ancient group of seed plants which have crown of large compound leaves and a stout trunk. They are regarded as living fossils.
Cycas is the type genus and the only genus recognised in the family Cycadaceae.

The discovery of the two new species was published in July issue of Asian Journal of Conservation Biology.
IANS